പ്രധാനമന്ത്രി കുവൈറ്റിലേക്ക് ; ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് പുറപ്പെടും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്.

 

ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം.

ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്.

ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം. കുവൈറ്റിലെത്തുന്ന മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് പ്രധാനമന്ത്രി കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.