രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് എത്തും
രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും .രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയില്‍ തങ്ങും.നാളെ രാവിലെ 11:45ന് പുതുച്ചേരിയില്‍ 2700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് മധുരയില്‍ 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമർപ്പിക്കും. 4 മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രം സന്ദർശിക്കും
ചെന്നൈ: രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും .രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയില്‍ തങ്ങും.നാളെ രാവിലെ 11:45ന് പുതുച്ചേരിയില്‍ 2700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് മധുരയില്‍ 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമർപ്പിക്കും. 4 മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രം സന്ദർശിക്കും.മംഗലാപുരത്തുനിന്ന് കേരളം വഴി തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും
അതുപോലെ, ഗർഭാശയ ക്യാൻസറിനെതിരായ രാജ്യവ്യാപക വാക്സിൻ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. രാജസ്ഥാനിലെ അജ്മേറില്‍ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.
14 വയസ് പൂർത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്സിൻ നല്‍കുക. ഒറ്റ ഡോസ് 'ഗാർഡാസില്‍' വാക്സിനാണ് നല്‍കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയില്‍ വെർച്വലായി പങ്കെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.