അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണം, വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്
പ്രധാനമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങണം. അതുവരെ മിണ്ടാതിരുന്ന പ്രധാനമന്ത്രി അര്‍ധരാത്രി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമായെന്നും ഖര്‍ഗെ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റും, കണ്ണീര്‍ വാതകവും പ്രയോഗിച്ചതും, ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശിച്ചതും അമിത്ഷായാണെന്ന് ഖര്‍ഗെ തുറന്നടിച്ചു.
നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ ദില്ലിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് രാജ്യസഭയിലെ പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റും, കണ്ണീര്‍ വാതകവും പ്രയോഗിച്ചതും, ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശിച്ചതും അമിത്ഷായാണെന്ന് ഖര്‍ഗെ തുറന്നടിച്ചു.
പ്രധാനമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങണം. അതുവരെ മിണ്ടാതിരുന്ന പ്രധാനമന്ത്രി അര്‍ധരാത്രി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമായെന്നും ഖര്‍ഗെ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, പാഠ്യപദ്ധതിയും കവര്‍ന്ന ആര്‍ എസ് എസ് ദളിത് വിരുദ്ധതയും, മനുസ്മൃതിയും സിലബസിന്റെ ഭാഗമാക്കിയെന്ന് ആരോപിച്ചതോടെ ഭരണപക്ഷത്ത് പ്രതിഷേധമിരമ്പി. ജെ പി നദ്ദയും, ചെയര്‍മാന്‍ സി പി രാധാകൃഷ്ണനും ഖര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്തു. ഭരണപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് പിന്നാലെ ഖര്‍ഗെയുടെ ഈ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി. വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ സ്വതന്ത്ര ഉന്നത തല അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.