വിദേശ യാത്രകള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും എന്ന റിപ്പോര്‍ട്ട് തള്ളി പ്രധാനമന്ത്രി

വിദേശയാത്രകള്‍ക്ക് സെസ്സോ അല്ലെങ്കില്‍ സര്‍ചാര്‍ജ്ജോ ചുമത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന സിഎന്‍ബിസി യുടെ റിപ്പോര്‍ട്ട് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു.

വിദേശ യാത്രകള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും എന്ന റിപ്പോര്‍ട്ട് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം റിപ്പോര്‍ട്ടുകളില്‍ സത്യത്തിന്റെ കണിക പോലും ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു.

വിദേശയാത്രകള്‍ക്ക് സെസ്സോ അല്ലെങ്കില്‍ സര്‍ചാര്‍ജ്ജോ ചുമത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന സിഎന്‍ബിസി യുടെ റിപ്പോര്‍ട്ട് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അപൂര്‍വ്വമായി മാത്രമേ മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രധാനമന്ത്രി നേരിട്ട് പ്രതികരിക്കാറുള്ളൂ. വാര്‍ത്തയില്‍ ഒട്ടും തന്നെ സത്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിഷേധത്തിന് പിന്നാലെ, വാര്‍ത്ത തിരുത്തി സിഎന്‍ബിസി ക്ഷമാപണം നടത്തി. വാര്‍ത്ത പിന്‍വലിക്കുന്നുവെന്നും തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.