ഗാന്ധിജയന്തി ദിനത്തിൽ  മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും മാനവികതയുമായി ചേർന്നുനിൽക്കുന്നിടത്തോളം അവയ്ക്ക് പ്രസക്തി തുടരുമെന്നും മോദി പറഞ്ഞു.

 

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും മാനവികതയുമായി ചേർന്നുനിൽക്കുന്നിടത്തോളം അവയ്ക്ക് പ്രസക്തി തുടരുമെന്നും മോദി പറഞ്ഞു.

സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ ഖാദിക്ക് പ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബർ രണ്ടിന് കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങണമെന്നും അതിനെ സ്വദേശിയെന്ന നിലയിൽ അഭിമാനത്തോടെ കാണണമെന്നും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഗാന്ധിജിയുടെ കാലാതീതമായ സന്ദേശം മികച്ച സമൂഹവും വികസിത ഭാരതവും സൃഷ്ടിക്കുന്നതിനുള്ള മാർഗദർശനമായി തുടരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു