ഔദ്യോഗിക പ്രസംഗത്തെ മോദി രാഷ്ട്രീയ പ്രസംഗമാക്കി, ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ഖാര്‍ഗെ
ഔദ്യോഗിക പ്രസംഗത്തെ മോദി രാഷ്ട്രീയ പ്രസംഗമാക്കി, ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ഖാര്‍ഗെ
മോദി രാജ്യത്തോട് കള്ളം പറയുകയാണ്. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുന്നുവെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി
ഔദ്യോഗിക പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗമാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു. എതിരാളികളെ ആക്രമിക്കാന്‍ മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുന്നുവെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. മോദി രാജ്യത്തോട് കള്ളം പറയുകയാണ്. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഒരു പവിത്രതയുണ്ടെന്നും അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പക്ഷം പിടിക്കുന്നതായിരിക്കരുതെന്നും ജയറാം രമേശ് പറഞ്ഞു. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാള്‍ പത്രസമ്മേളനമായിരുന്നു കൂടുതല്‍ ഉചിതം. സ്ത്രീകളെ കവചമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ ശ്രമിച്ച മോദിയാണ് മാപ്പുപറയേണ്ടത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുര്‍ബലപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.