മണിപ്പൂര്‍ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പ്രതികരിച്ച് എം എ ബേബി
'ആരോപണങ്ങള്‍ ഉന്നയിക്കുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നരേന്ദ്ര മോദി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതല്‍ വിദേശത്തേയ്ക്കാണ് പോയതെന്ന് എം എ ബേബി പ്രതികരിച്ചു. മണിപ്പൂര്‍ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആരോപണങ്ങള്‍ ഉന്നയിക്കുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ മണിപ്പൂര്‍ ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുകയാണ്, മണ്ണിപ്പൂരിലെ രക്തച്ചൊരിച്ചിലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടുന്നു. അത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതില്‍ പരാജയപ്പെട്ട നരേന്ദ്ര മോദിയും അമിത് ഷായും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാണ് ഈ പരാമര്‍ശങ്ങള്‍ നടത്തുന്നത്'; എം എ ബേബി പറഞ്ഞു.
സമരം എങ്ങനെ കൊണ്ടുപോകണമെന്നത് പാര്‍ട്ടികളുടെ താല്പര്യമാണ്. ഇന്‍ഡ്യാസഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. യോജിച്ച സമരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.