മോദി ഹാക്ക് ചെയ്തത് വോട്ടിങ് മെഷീനുകളെയല്ല, ജനങ്ങളുടെ ഹൃദയത്തെയാണ്: കങ്കണ റണാവത്ത്

ഒരു വര്‍ഷത്തിലേറെയായി പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഉയര്‍ത്തുന്ന ഈ ആരോപണത്തെ തങ്ങള്‍ തള്ളിക്കളയുകയാണെന്ന് കങ്കണ പറഞ്ഞു.

 

വോട്ട് ചോരി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയെ കങ്കണ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാക്ക് ചെയ്തത് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളെയല്ലെന്നും ജനങ്ങളുടെ മനസിനെയാണെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ലോക്‌സഭയില്‍ എസ്‌ഐആറിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു കങ്കണയുടെ പരാമര്‍ശം.

വോട്ട് ചോരി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയെ കങ്കണ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിലേറെയായി പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഉയര്‍ത്തുന്ന ഈ ആരോപണത്തെ തങ്ങള്‍ തള്ളിക്കളയുകയാണെന്ന് കങ്കണ പറഞ്ഞു.

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ട ബ്രസീലിയന്‍ യുവതിയോട് കങ്കണ മാപ്പ് പറയുകയും ചെയ്തു. ഒരു സ്ത്രീ എന്ന നിലയില്‍, അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ഒരു തെളിവും ഇല്ലാതെയാണ് യുവതിയുടെ ചിത്രം അവര്‍ പുറത്തുവിട്ടത്. താന്‍ അവരോട് മാപ്പ് ചോദിക്കുകയാണെന്നും കങ്കണ പറഞ്ഞു.