ബംഗാളിലെ ബിജെപി വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബംഗാളിലെ ജനങ്ങള്‍ നല്‍കിയ ഈ ഉജ്ജ്വലമായ അംഗീകാരത്തിന് പകരമായി വികസനത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2026 ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2026 ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ താമര വിരിഞ്ഞു. ബിജെപി കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഈ വിജയം ഇന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു സുപ്രധാന അധ്യായം കൂടി കൂട്ടിച്ചേര്‍ത്തുവെന്നും പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
തലമുറകളായി അശ്രാന്ത പരിശ്രമം നടത്തിയ എണ്ണമറ്റ പ്രവര്‍ത്തകരുടെ പോരാട്ടത്തിന്റെ ഫലമാണ് ബംഗാളിലെ ഈ വിജയമെന്ന് പ്രധാനമന്ത്രി കുറിച്ചു. ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ബിജെപി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം, ജനവിധിക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നതായും വ്യക്തമാക്കി. ബംഗാളില്‍ താമര വിരിഞ്ഞു. ജനശക്തി വിജയിച്ചു. ബിജെപിയുടെ നല്ല ഭരണമെന്ന രാഷ്ട്രീയം വിജയം കണ്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരായിരിക്കും ബിജെപിയുടേതെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. ബംഗാളിലെ ജനങ്ങള്‍ നല്‍കിയ ഈ ഉജ്ജ്വലമായ അംഗീകാരത്തിന് പകരമായി വികസനത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.