പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു, പിന്നാലെ ട്രെയിനിനു മുന്നില്‍ ചാടി ജീവന്‍ ഒടുക്കി സുഹൃത്ത്
കോന്നി എലിമുള്ളും പ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21)ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവന്‍ ഒടുക്കിയത്.
ബന്ധുവായ പ്രവീണയുമായി പെണ്‍കുട്ടിയുടെ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചുവച്ചിരുന്നതായാണ് വിവരം.
പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21)ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവന്‍ ഒടുക്കിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം.
പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളും പ്ലാക്കല്‍ കൂപ്പക്കര വീട്ടില്‍ പ്രവീണയെ ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എലിമുള്ളും പ്ലാക്കല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച പ്രവീണ. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ആയിരുന്നു ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ബന്ധുവായ പ്രവീണയുമായി പെണ്‍കുട്ടിയുടെ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചുവച്ചിരുന്നതായാണ് വിവരം. പ്രവീണ്‍ എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കല്‍ കോളേജില്‍പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ വീട്ടിലേക്ക് കൊണ്ടു പോയി. പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വീട്ടുകാര്‍ എറണാകുളത്തേക്ക് തിരിച്ചു. ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.