പ്ലസ് ടു കഴിഞ്ഞവർക്ക് ആർമിയിൽ ലഫ്റ്റനന്റ് ആകാം; ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ജൂൺ 12 വരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീം വഴി സ്ഥിരം കമ്മീഷൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കുന്നതിനൊപ്പം എൻജിനീയറിങ് ബിരുദവും സ്വന്തമാക്കാം.

യോഗ്യതകൾ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു പാസായിരിക്കണം.

പ്ലസ് ടുവിൽ ഈ മൂന്ന് വിഷയങ്ങൾക്കും കൂടി കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

2026-ലെ ജെ.ഇ.ഇ പേപ്പർ 1 പരീക്ഷ എഴുതി സ്കോർ നേടിയിരിക്കണം.

2027 ജനുവരി ഒന്നിന് 16.5 വയസ്സിൽ കുറയാനോ 19.5 വയസ്സിൽ കൂടാനോ പാടില്ല.

പരിശീലനവും ആനുകൂല്യങ്ങളും

നാല് വർഷമാണ് പരിശീലന കാലാവധി. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. മൂന്ന് വർഷത്തെ ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം ഏകദേശം 51,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനത്തിന് ശേഷം ലഫ്റ്റനന്റ് റാങ്കിൽ ഓഫീസറായി കമ്മീഷൻ ചെയ്യപ്പെടും.

തിരഞ്ഞെടുപ്പ് രീതി

ജെ.ഇ.ഇ മെയിൻ സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് രണ്ട് ഘട്ടങ്ങളിലായുള്ള എസ്.എസ്.ബി ഇന്റർവ്യൂവും മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.