വഡോദര വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതി; ജെയ്ഷെ മുഹമ്മദ് ഭീകരനെ എകെ 47 തോക്കുമായി പിടികൂടി ഗുജറാത്ത് എടിഎസ്

ഗുജറാത്തിലെ വഡോദരയിലുള്ള ഇന്ത്യൻ വ്യോമസേനാ (IAF) സ്റ്റേഷന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് (JeM) ഭീകരനെ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. അസമിലെ കരീംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം (22) ആണ് പിടിയിലായത്. വഡോദരയിലെ എയർഫോഴ്സ് സ്റ്റേഷനിലേക്ക് ഒറ്റയാൾ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ.

 

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലുള്ള ഇന്ത്യൻ വ്യോമസേനാ (IAF) സ്റ്റേഷന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് (JeM) ഭീകരനെ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. അസമിലെ കരീംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം (22) ആണ് പിടിയിലായത്. വഡോദരയിലെ എയർഫോഴ്സ് സ്റ്റേഷനിലേക്ക് ഒറ്റയാൾ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ.

പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് ഇയാൾ ഭീകരാക്രമണത്തിനായി ഗുജറാത്തിലെത്തിയത്. ആക്രമണം നടത്തിയ ശേഷം പാക്കിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് എടിഎസ് ഡിഐജി സുനിൽ ജോഷി വ്യക്തമാക്കി. വഡോദര എയർഫോഴ്സ്