ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി ; ഒഴിവായത് വൻ അപകടം
Nov 25, 2025, 18:41 IST
ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. ലാൻഡിങ് റൺവേയ്ക്ക് പകരം വിമാനം ടേക്ക് ഓഫ് റൺവേയിലാണ് ഇറങ്ങിയത്. ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് റൺവേ മാറി ഇറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.