ജയ്പൂരില്‍ ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ച ആന ചെരിഞ്ഞു
ജയ്പൂരില്‍ ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ച ആന ചെരിഞ്ഞു. ഫോട്ടോഷൂട്ടിന് ഉപയോഗിച്ച 'ചഞ്ചല്‍' എന്ന 65 വയസ്സുള്ള പിടിയാന ചരിഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വീണ്ടും ചർച്ചകള്‍ നടക്കുന്നത്.
ഈ ഫോട്ടോഷൂട്ട് വെറും 10 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും ഹോളി ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അപകടമൊന്നും ഇല്ലാത്ത 'ഗുലാല്‍' പൊടിയാണ് ഉപയോഗിച്ചതെന്നും ഉടമയായ സാദിഖ് ഖാൻ പിന്നീട് വിശദീകരിച്ചു
ജയ്പൂരില്‍ ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ച ആന ചെരിഞ്ഞു. ഫോട്ടോഷൂട്ടിന് ഉപയോഗിച്ച 'ചഞ്ചല്‍' എന്ന 65 വയസ്സുള്ള പിടിയാന ചരിഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വീണ്ടും ചർച്ചകള്‍ നടക്കുന്നത്. എന്നാല്‍, ഫോട്ടോഷൂട്ടും ആന ചരിഞ്ഞതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുന്നത്. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്നാണ് വിശദീകരണം.
റഷ്യൻ ഫോട്ടോഗ്രാഫറായ ജൂലിയ ബുരുലേവയാണ് പിങ്ക് നിറത്തിലുള്ള ആനയുടെ ചിത്രങ്ങള്‍ പകർത്തിയത്. ജയ്പൂർ നഗരത്തിന്റെ നിറമായി കണക്കാക്കുന്ന പിങ്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയതെന്ന് അവർ പറയുകയും ചെയ്തിരുന്നു.
ഈ ഫോട്ടോഷൂട്ട് വെറും 10 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും ഹോളി ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അപകടമൊന്നും ഇല്ലാത്ത 'ഗുലാല്‍' പൊടിയാണ് ഉപയോഗിച്ചതെന്നും ഉടമയായ സാദിഖ് ഖാൻ പിന്നീട് വിശദീകരിച്ചു. അത് ഉടൻ തന്നെ കഴുകിക്കളഞ്ഞുവെന്നും ആനയുടെ ഒരു വശത്ത് മാത്രമാണ് നിറം പൂശിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
പിങ്ക് നിറം നല്‍കിയ സംഭവം പുറത്തുവന്നതോടെ മൃഗസംരക്ഷണ സംഘടനയായ 'പെറ്റ ഇന്ത്യ' ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ആനകളെ വിനോദസഞ്ചാരത്തിനും ഫോട്ടോഷൂട്ടുകള്‍ക്കും ഉപയോഗിക്കുന്നത് അവയില്‍ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ഖുശ്ബു ഗുപ്ത പറഞ്ഞിരുന്നു. 'ആന സവാരികളും ഇത്തരം പ്രകടനങ്ങളും അവസാനിപ്പിക്കേണ്ട സമയമായി. പകരം ഇലക്‌ട്രിക് വാഹനങ്ങളോ റോബോട്ടിക് ആനകളോ ഉപയോഗിക്കണം' എന്നും അവർ പ്രതികരിച്ചിരുന്നു.