ശാരീരിക അസ്വാസ്ഥ്യം: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹത്തിന് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.
Oct 27, 2026, 15:10 IST
ബെംഗളൂരു: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹത്തിന് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യപ്രശ്നത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം നിലവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കായിക വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന അദ്ദേഹത്തിന്റെ വിവരമറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ, ആരോഗ്യമന്ത്രി യു.ടി. ഖാദർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.