രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി
രാജ്യത്തെ തുറമുഖങ്ങളിലും ടെര്‍മിനലുകളിലും എണ്ണ സംഭരണ ശാലകളിലും അടുത്ത 76 മുതല്‍ 80 ദിവസം വരെ ഉപയോഗിക്കാനുള്ള ഇന്ധന ശേഖരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം.
രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വില രാജ്യത്ത് കുറയാന്‍ ഇനിയും രണ്ടോ മൂന്നോ മാസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം.
ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ധന സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചും ഉഭയകക്ഷി പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കിയും എണ്ണവില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തുറമുഖങ്ങളിലും ടെര്‍മിനലുകളിലും എണ്ണ സംഭരണ ശാലകളിലും അടുത്ത 76 മുതല്‍ 80 ദിവസം വരെ ഉപയോഗിക്കാനുള്ള ഇന്ധന ശേഖരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ ശേഖരം ഉയര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന പാഠമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം പഠിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ അന്താരാഷ്ട്ര നിരക്കിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ എണ്ണ കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി വിശദീകരിച്ചു.