പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്.

 

പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാകില്ല.

=പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാല്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇറക്കുമതി ചെലവ് ഉയരുന്നത് വഴിയുള്ള പണപ്പെരുപ്പ ഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാകില്ല. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു.