പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും ; ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏകദേശം 40-50 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം.
May 2, 2026, 08:07 IST
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം.
രാജ്യത്തെ ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ വര്‍ദ്ധിച്ചേക്കാം, അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏകദേശം 40-50 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം.