രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തല്‍ക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
Mar 8, 2026, 08:14 IST
റഷ്യയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തല്‍ക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില്ലറ വില്‍പന വില ഉയര്‍ത്തില്ലെന്നും കഴിയുമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. സൗദിയിലെ യന്‍ബുവില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ക്രൂഡ് കാര്‍ഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ക്രൂഡ്ഓയില്‍ ഇറക്കുമതിയുടെ കണക്ക് സര്‍ക്കാര്‍ വിശദീകരിച്ചു. ഫെബ്രുവരിയിലും ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയില്‍ നിന്നാണ്. മുന്‍മാസങ്ങളേക്കാള്‍ 20% വര്‍ധനയുണ്ടായി. ക്രൂഡ് ഓയില്‍ എവിടെ ലഭ്യമായാലും ശേഖരിക്കും. ദേശീയതാല്‍പര്യം മാത്രമാണ് മാനദണ്ഡമെന്നും സര്‍ക്കാര്‍ പറയുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.