സ്ഥിര ജോലി വേണോ? നാവികസേനയിൽ ഒട്ടേറെ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
സ്ഥിരംജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം.ഇന്ത്യൻ നേവിയിൽ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കൺട്രോൾ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ചാർജ്മാൻ-29, ഡ്രാഫ്റ്റ്സ്മാൻ-2, ഫയർമാൻ- 444, സയൻ്റിഫിക് അസിസ്റ്റൻ്റ്- 4, ട്രേഡ്സ്മാൻ- 161, ഫയർ എഞ്ചിൻ ഡ്രൈവർ- 58, പെസ്റ്റ് കൺട്രോൾ വർക്കർ- 18, എംടിഎസ്-16, കുക്ക്- 9 എന്നിങ്ങനെയാണ് ഒഴിവുകൾ. 295 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ദിവ്യാംഗർ, എക്സ് സർവനീസ് , സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. മറ്റ് വിവരങ്ങൾക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഓഗസ്റ്റ് രണ്ട് വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.