സര്‍ക്കാരിനെതിരായ എഴുത്തില്‍ പെന്‍ഗ്വിന്‍ ബുക്‌സ് അസ്വസ്ഥരായിരുന്നു ; ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറിയതില്‍ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി


പെന്‍ഗ്വിന്റെ പിന്മാറ്റത്തില്‍ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെന്‍സര്‍ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

 

തിരുത്തലുകള്‍ക്കായി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും താന്‍ വഴങ്ങിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ദ ഗാര്‍ഡിയനോടാണ് പ്രതികരണം.

ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്‌സ് പിന്മാറിയതില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. സര്‍ക്കാരിനെതിരായ എഴുത്തില്‍ പെന്‍ഗ്വിന്‍ അസ്വസ്ഥരായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുത്തലുകള്‍ക്കായി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും താന്‍ വഴങ്ങിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ദ ഗാര്‍ഡിയനോടാണ് പ്രതികരണം.


പെന്‍ഗ്വിന്റെ പിന്മാറ്റത്തില്‍ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെന്‍സര്‍ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നാണ് പ്രസാധകരായ 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ' പിന്മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമര്‍ശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെന്‍ഗ്വിന്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ കാരണമാണ് പിന്മാറിയതെന്ന കാര്യം പ്രസാധകര്‍ നിഷേധിച്ചു.