'ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ സർക്കാർ ബലാത്സംഗ വിരുദ്ധ നിയമം പാസാക്കും'- മമത ബാനർജി
 
ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്നതിന് സംസ്ഥാന സർക്കാർ ബലാത്സംഗ വിരുദ്ധ നിയമം പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്  അധ്യക്ഷയുമായ മമത ബാനർജി. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനം കൊൽക്കത്തയിലെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ പെൺകുട്ടിക്ക് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ 

കൊൽക്കത്ത ബലാത്സംഗക്കേസിൽ പ്രതിഷേധിച്ച് ബംഗാളിൽ ബന്ദിന് ആഹ്വാനം ചെയ്ത ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, പാർട്ടിക്ക് നീതി ആവശ്യമില്ലെന്നും ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.