നിയമപഠനത്തിൽ വേദങ്ങളും പുരാണങ്ങളും ഉൾപ്പെടുത്തണം ; സുപ്രീംകോടതി ജസ്റ്റിസ് പങ്കജ് മിത്തൽ
വേദങ്ങളിലും പുരാണങ്ങളിലുമടങ്ങിയിരിക്കുന്ന പുരാതന നിയമ തത്ത്വചിന്തകൾ ലോ കോളജുകളും സർവകലാശാലകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് പങ്കജ് മിത്തൽ.
Apr 16, 2025, 18:25 IST
ന്യൂഡൽഹി: വേദങ്ങളിലും പുരാണങ്ങളിലുമടങ്ങിയിരിക്കുന്ന പുരാതന നിയമ തത്ത്വചിന്തകൾ ലോ കോളജുകളും സർവകലാശാലകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് പങ്കജ് മിത്തൽ.
നീതിയുടെയും സമത്വത്തിന്റെയും പാശ്ചാത്യ ലോകത്തിൽനിന്നും കടമെടുത്ത തത്ത്വങ്ങളല്ല, മറിച്ച് ഇന്ത്യയുടെ പുരാതന നിയമ യുക്തിയിൽ ഉൾച്ചേർന്ന ആശയങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ പറഞ്ഞു. സുപ്രീംകോടതിയുടെ 75 വാർഷികാഘോഷത്തിന്റെ ഭാഗമായി ഭോപാലിലെ നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച നിയമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.