'പാക് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കുന്നു'; മമതാ ബാനര്‍ജിക്കും കോണ്‍ഗ്രസിനുമെതിരെ അമിത് ഷാ
'പാക് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കുന്നു'; മമതാ ബാനര്‍ജിക്കും കോണ്‍ഗ്രസിനുമെതിരെ അമിത് ഷാ
അധികാരത്തില്‍ വന്നാല്‍ ബിജെപി സിന്‍ഡിക്കേറ്റുകള്‍ക്കും അഴിമതിക്കും എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ പിന്തുണയുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒരിക്കലും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയ്ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല
പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനര്‍ജിയും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബര്‍ദ്വാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ പിന്തുണയുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒരിക്കലും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയ്ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല. പകരം അവര്‍ക്ക് ബിരിയാണി നല്‍കി. പഹല്‍ഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂരിന് ഉത്തരവിട്ടു. പാകിസ്ഥാനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ആക്രമണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ അക്രമത്തിന് വോട്ട് കൊണ്ട് ഉപയോഗിച്ച് മറുപടി നല്‍കുമെന്നും അധികാരത്തില്‍ വന്നാല്‍ ബിജെപി സിന്‍ഡിക്കേറ്റുകള്‍ക്കും അഴിമതിക്കും എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.