അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷം ; മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ച് ഇന്ത്യ
പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.
May 10, 2025, 06:29 IST
. പാകിസ്ഥാന്‍ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ സൈന്യം ഉടന്‍ വാര്‍ത്താസമ്മേളനം നടത്തും.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ആക്രമണം അഴിച്ച് വിട്ട് പാകിസ്ഥാന്‍. ജമ്മു കാശ്മീരില്‍ പാകിസ്ഥാന്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാന്‍ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ സൈന്യം ഉടന്‍ വാര്‍ത്താസമ്മേളനം നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.
തുടരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാലോടെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റി. സൈനികമേധാവികള്‍ അതിര്‍ത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും വാര്‍ത്താ സമ്മേളനം.