പഹല്‍ഗാമില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
കാശ്മീരികളായ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ് വിവരം.
രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്.
ശ്രീനഗര്‍ : പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തദ്ദേശീയരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. കാശ്മീരികളായ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇരുവരും ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു.