ഗ്യാനേഷിന്റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും ഇന്നത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കുന്നു. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും ഇന്നത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ഇന്ത്യ സഖ്യ യോഗത്തില്‍ കൈക്കൊള്ളും. അതിനിടെ, ആഗ്രയിലെ ഗ്യാനേഷ് കുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.