രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ സംഘത്തിന് അനുമതി

സമാജ്വാദി പാര്‍ട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കള്‍ പറഞ്ഞു.

 

15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്.

 രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ സംഘത്തിന് അനുമതി നല്‍കിയേക്കും. 10 നേതാക്കളെ നാളെ കാണാന്‍ രാഷ്ട്രപതി ഭവന്‍ അനുമതി നല്കിയേക്കുമെന്നാണ് വിവരം. 

15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്. രാഷ്ട്രപതി ഭവന്‍ നിര്‍ദ്ദേശം ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കള്‍ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിര്‍ത്താനാണ് ധാരണ.