കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാകാൻ അവസരം
പ്രമുഖ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാകാൻ അവസരം. ഇന്ത്യയിലെ കൽക്കരി ഉൽപാദനത്തിൽ 75% പങ്കാളിത്തം വഹിക്കുന്ന കോൾ ഇന്ത്യാ ലിമിറ്റഡിന് നവരത്ന പദവിയും 660 ഒഴിവുകളാണുള്ളത്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇലക്ട്രിക്കൽ 221, സിവിൽ 178, മെക്കാനിക്കൽ 145, സിസ്റ്റം 43, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 38, ഇൻഡസ്ട്രിയൽ എൻജിനീയറിങ് 11, ജിയോളജി 15, രാജ് ഭാഷ 5, കമ്പനി സെക്രട്ടറി 4 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവുകളുള്ളത്.
എൻജിനീയറിങ് തസ്തികകളിൽ അപേക്ഷിക്കുന്നതിന് അതത് വിഷയത്തിൽ/ ചേർന്ന് നിൽക്കുന്ന ഒരു എൻജിനിയറിങ് ബ്രാഞ്ചിൽ 60 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. സിസ്റ്റം കാറ്റഗറിയിൽ കംപ്യൂട്ടർ സയൻസ്/ ഐടി വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിടെക്/ എംസിഎ പാസായവർക്ക് ജിയോളജി മേഖലക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ജിയോളജി/ ജിയോഫിസിക്സ്/ അനുബന്ധ വിഷയങ്ങളിൽ എംഎസ്സി/ എംടെക് ജയിച്ചവർക്കും അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെട്ടവർ ഒരു വർഷം മാനേജ്മെന്റ് ട്രെയിനി ആയി ജോലി ചെയ്യണം. ഈ സമയത്ത് 60,000 രൂപ മാസത്തിൽ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ ഇ 1 ഗ്രേഡിൽ ഓഫിസർ ആയി നിയമനം നൽകും. 60,000 -1,80,000 രൂപ വരെയാണ് ശമ്പളം. ഡിഎ, പിഎഫ്, ഗ്രാറ്റുവിറ്റി, വീട്ടുവാടക അലവൻസ് തുടങ്ങിയവ ഉൾപ്പെടെ ഒരു വർഷം 16-17 ലക്ഷം രൂപയുടെ ആനുകൂല്യവും ലഭിക്കും.