ഓപ്പറേഷന്‍ സിന്ദൂര്‍ ; ആറു പ്രദേശങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നു, എട്ടുപേര്‍ മരിച്ചെന്നും പാകിസ്ഥാന്‍
ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റെന്നും ഇന്ത്യ തകര്‍ത്തതില്‍ ആളുകള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളും ഉണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.
May 7, 2025, 05:49 IST
അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
പഹല്‍ഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍ . ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യം വിശദീകരിച്ചു.വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം.
അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റെന്നും ഇന്ത്യ തകര്‍ത്തതില്‍ ആളുകള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളും ഉണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.