അച്ഛന്‍ മരിച്ച സ്ഥലത്തെത്തി ഏക മകള്‍ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് പ്ലസ്ടു വിദ്യാര്‍ത്ഥിനി

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സാധനയെ മുമ്പ് അച്ഛന്‍ കാര്‍ത്തിക് ആയിരുന്നു വീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത്.

 

അച്ഛന്റെ വിയോഗം താങ്ങാനാകാതെയാണ് സാധന ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ പറഞ്ഞു.

ആറ് മാസം മുമ്പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ച അതേ സ്ഥലത്ത് മകളായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുപ്പുരിലെ ശൊമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാര്‍ത്തിക് ജാനകി ദമ്പതികളുടെ ഏക മകളായ കെ സാധനയാണ് (16) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.


പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സാധനയെ മുമ്പ് അച്ഛന്‍ കാര്‍ത്തിക് ആയിരുന്നു വീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത്. പോകും വഴി റെയില്‍വേ പാളം മകള്‍ സുരക്ഷിതമായി മുറിച്ച് കടന്നെന്ന് ഉറപ്പു വരുത്താന്‍ എത്തിയിരുന്നത് അച്ഛനായിരുന്നു. എന്നാല്‍ ആറു മാസം മുമ്പ് മകളെ സ്‌കൂളില്‍ വിട്ട് മടങ്ങും വഴി ട്രെയിനിടിച്ച് കാര്‍ത്തിക് മരിച്ചു.


അച്ഛന്റെ വിയോഗം താങ്ങാനാകാതെയാണ് സാധന ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ പറഞ്ഞു.ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന് മുന്നിലാണ് സാധന ചാടിയത്. സാധനയുടെ അമ്മ ജാനകി സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്.