ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച പഠനം നടത്തുന്നവര്‍ക്ക് സഹായവുമായി ട്വിറ്റര്‍. 

 


ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച പഠനം നടത്തുന്നവര്ക്ക് സഹായവുമായി ട്വിറ്റര്‍. പഠനത്തിനാവശ്യമായി കൂടുതല്‍ ഡാറ്റ നല്‍കാനാണ് ട്വിറ്ററിന്റെ പദ്ധതി. പ്ലാറ്റ്‌ഫോമിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ട്വിറ്ററ് അറിയിച്ചു.  ഈ വര്‍ഷമാദ്യം ട്വിറ്റര്‍ പൈലറ്റ് മോഡില്‍ രൂപീകരിച്ചിരുന്നു. ഇനിയിപ്പോള്‍ ഡാറ്റാസെറ്റുകളിലേക്ക് ആക്സസ് ഉള്ള ട്വിറ്റര്‍ മോഡറേഷന്‍ റിസര്‍ച്ച് കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ അക്കാദമിക്, സിവില്‍ സൊസൈറ്റി, ജേണലിസം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ആളുകളെ അനുവദിക്കുന്നതിനുളള നീക്കവും വൈകാതെ ആരംഭിക്കും.

സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് ഗവേഷകര്‍ വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്ന് നേരിട്ട് പഠനങ്ങള്‍ നടത്താതെയാണ് അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. റിപ്പോര്‍ട്ടര്‍മാരുമായുള്ള ഒരു ബ്രീഫിംഗിലാണ് തെറ്റായ വിവരങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തെ കുറിച്ചറിയാന്‍  കൂടുതല്‍ ഡാറ്റകള്‍ സഹായിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞത്. ട്വിറ്ററിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിദേശ ഗവണ്‍മെന്റുകളുടെ പിന്തുണയുള്ള ഏകോപിത ശ്രമങ്ങളെ കുറിച്ച് ട്വിറ്റര്‍ ഇതിനകം തന്നെ ഗവേഷകരുമായി പങ്കുവെച്ചു.

തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതായി ലേബല്‍ ചെയ്ത ട്വീറ്റുകള്‍ പോലുള്ളവയുടെ വിവരങ്ങള്‍ പങ്കിടാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ എങ്ങനെ റെക്കമന്‍ഡ് ചെയ്യപ്പെടുന്നുവെന്ന് ഈ ആഴ്ച ആദ്യം ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു.

'ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ട്വിറ്ററില്‍ സൈന്‍ അപ്പ് ചെയ്യുന്നതിനാല്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുള്ള അക്കൗണ്ടുകളുമായും വിഷയങ്ങളുമായും കണക്റ്റുചെയ്യുന്നത് എളുപ്പമായിരിക്കുമെന്നും' ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.ഡവലപ്പ്‌മെന്റിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് അവരുടെ ടൈംലൈനുകളില്‍ കാണാന്‍ ആഗ്രഹമില്ലാത്ത, എന്നാല്‍ റെക്കമന്‍ഡ്  ചെയ്യുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന 'X' ടൂളും ട്വിറ്റര്‍ പരീക്ഷിക്കുന്നുണ്ട്.

2023 അവസാനത്തോടെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉപയോക്താക്കളുടെ ഫീഡുകള്‍ നിറയ്ക്കുന്ന റെക്കമന്‍ഡഡ് ഉള്ളടക്കത്തിന്റെ ശതമാനം ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി ട്വിറ്ററിന്റെ എതിരാളി മെറ്റാ പ്ലാറ്റ്ഫോമുകള്‍ ജൂലൈയില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.