ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു, പിന്നാലെ ട്രാക്കിലിറങ്ങിയ 4 പേരെ മറ്റൊരു ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ രണ്ട് ട്രെയിൻ തട്ടി അഞ്ചുപേർ മരിച്ചു. പച്ച്‌ദേവ്ര ഹാള്‍ട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി ഒരാള്‍ മരിച്ച വിവരമറിഞ്ഞ്, ഇത് അന്വേഷിക്കാനായി ട്രെയിനില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത്.

ഒരാള്‍ മരിച്ച വിവരമറിഞ്ഞ്, ഇത് അന്വേഷിക്കാനായി ട്രെയിനില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ രണ്ട് ട്രെയിൻ തട്ടി അഞ്ചുപേർ മരിച്ചു. പച്ച്‌ദേവ്ര ഹാള്‍ട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി ഒരാള്‍ മരിച്ച വിവരമറിഞ്ഞ്, ഇത് അന്വേഷിക്കാനായി ട്രെയിനില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത്.

ഇവരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.ബിഹാറിലെ സിവാൻ സ്വദേശി ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശി സുനില്‍ കുമാർ, ഫിറോസാബാദിലെ ഖൈർഗഡ് സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

കല്‍ക്ക എക്സ്പ്രസ് തട്ടിയാണ് ആദ്യ മരണം ഉണ്ടായത്. തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടതോടെ പാളത്തിലേക്ക് ഇറങ്ങിയ യാത്രക്കാരെ എതിർ ദിശയില്‍ വന്ന പുരുഷോത്തം എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

ജനറല്‍ കോച്ചുകളില്‍ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കില്‍ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശികാന്ത് ത്രിപാഠി പറഞ്ഞു.