യമുന നദിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

വൈകിട്ട് ഏഴരയോടെയാണ് കുട്ടികള്‍ യമുനാനദിയില്‍ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തില്‍പെടുകയായിരുന്നു.

 

ആദ്യം അപകടത്തില്‍പെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

യമുന നദിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്‌കൂബ സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വൈകിട്ട് ഏഴരയോടെയാണ് കുട്ടികള്‍ യമുനാനദിയില്‍ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തില്‍പെടുകയായിരുന്നു.

ആദ്യം അപകടത്തില്‍പെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്.