മണിപ്പൂരില് നാഗാ ഭൂരിപക്ഷ മേഖലയില് തീവ്രവാദി ആക്രമണം, ഒരാള് കൊല്ലപ്പെട്ടു, നാല് പേര്ക്ക് പരിക്ക്
മണിപ്പൂരില് നാഗാ ഭൂരിപക്ഷ മേഖലയില് തീവ്രവാദി ആക്രമണം, ഒരാള് കൊല്ലപ്പെട്ടു, നാല് പേര്ക്ക് പരിക്ക്
വൈദ്യുതി ലൈനുകളിലെ തകരാറുകള് 35കാരന് പരിഹരിക്കാന് ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കുകികള് ആരോപിക്കുന്നത്.
പരിക്കേറ്റവരില് ഗ്രാമത്തലവനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉള്പ്പെടുന്നുണ്ട്.
മണിപ്പൂരില് തീവ്രവാദി ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തില് നാല് പേര്ക്ക് പരിക്കേറ്റു. മ്യാന്മാര് അതിര്ത്തിയോട് ചേര്ന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. 35കാരനായ ഷേയ്ഹോഹാവോ ഹാവോകിപ് എന്നയാളാണ് ആക്രമണത്തില് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില് ഗ്രാമത്തലവനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉള്പ്പെടുന്നുണ്ട്. ചസ്സദ് ഗ്രാമത്തലവന്, ഫുങ്താ ഗ്രാമത്തലവന്, ചസ്സദ് വില്ലേജ് അതോറിറ്റി സെക്രട്ടറി, വില്ലേജ് അതോറിറ്റി അംഗം എന്നിവര്ക്കാണ് പരിക്കേറ്റത്.
തനിച്ച് കഴിയുന്ന വ്യക്തിയായതിനാല് നേരത്തെ 35കാരന് ഗ്രാമത്തില് നിന്ന് ഭീഷണികള് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇയാള് ഗ്രാമത്തില് നിന്ന് ഒളിച്ചോടേണ്ട അവസ്ഥയും വന്നിരുന്നു. പരിക്കേറ്റവരെ അസം റൈഫിള്സ് സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില് അധികൃതര് ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല് വിമതരുടെ ആക്രമണത്തിലാണ് 35കാരന് കൊല്ലപ്പെട്ടതെന്നാണ് കുകി വിഭാഗത്തിലുള്ളവര് അവകാശപ്പെടുന്നത്.
വൈദ്യുതി ലൈനുകളിലെ തകരാറുകള് 35കാരന് പരിഹരിക്കാന് ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കുകികള് ആരോപിക്കുന്നത്.