ദീപാവലി ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം

ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

 

ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും മറ്റൊരാളും.

ദീപാവലി ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയില്‍ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. സുധാകര്‍ എന്നയാളാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും മറ്റൊരാളും.


സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ സുധാകറിന്റെ ശരീരം ചിന്നിച്ചിതറിയെന്നാണ് വിവരം. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബൈക്ക് ഒരു കുഴിയില്‍ വീഴുകയും ബോംബുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.