വരന്‍ ട്രാന്‍സ് ജെന്‍ഡറെന്ന് അറിഞ്ഞത് വിവാഹ ദിവസം രാത്രി ; തര്‍ക്കത്തിന് പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വധു

വരന്‍ ബഹളം വച്ചതോടെ വധുവിന്റെ കുടുംബം പൊലീസിനെ വിളിച്ചു

 

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധു വരന്റെ വീട്ടിലേക്ക് പോകാനിരിക്കേയാണ് വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞത്.

വിവാഹ ചടങ്ങിനിടെ വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ വിവാഹ വേദിയില്‍ തര്‍ക്കം. യുപിയിലെ ബരാബങ്കി ജില്ലയിലെ കോത്തി താന ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധു വരന്റെ വീട്ടിലേക്ക് പോകാനിരിക്കേയാണ് വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ വധുവിനെ കൊണ്ടുപോകാന്‍ വരന്റെ വീട്ടുകാര്‍ ഒരുക്കം തുടങ്ങി. പുലര്‍ച്ചെ നാലു മണിയോടെ വധു മടങ്ങാന്‍ ഒരുങ്ങവേ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ വിവാഹത്തിന്റെ ഭാഗമായുള്ള പരമ്പരാഗത സമ്മാനം വാങ്ങാനെത്തി. ഇവര്‍ വരനെ തിരിച്ചറിഞ്ഞതോടെ സംഭവം പുറത്തായി.
വരന്‍ ബഹളം വച്ചതോടെ വധുവിന്റെ കുടുംബം പൊലീസിനെ വിളിച്ചു. ചര്‍ച്ചയുടെ ഭാഗമായി വരന്റെ കുടുംബം വിവാഹ ചെലവ് വഹിക്കാമെന്ന ധാരണയില്‍ പ്രശ്നം പരിഹരിച്ചു. വരന്‍ ട്രാന്‍സ് ജെന്‍ഡറാണെന്ന് പുറത്തുപറയാതിരിക്കാന്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് 23000 രൂപ നല്‍കിയിരുന്നു. ആറു മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം.