ഇന്ത്യന്‍ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ഒമര്‍ അബ്ദുള്ള

ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഘാടകര്‍ തയ്യാറാക്കിവെച്ചിരിക്കുന്ന റിബ്ബണിന് ഇന്ത്യന്‍ പതാകയുടെ നിറമാണെന്ന കാര്യം ഒമര്‍ അബ്ദുള്ളയുടെ ശ്രദ്ധയില്‍ പെടുന്നത്.

 

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കൈത്തറി കരകൗശല പ്രദര്‍ശന മേള ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഒമര്‍ അബ്ദുള്ള.

ഇന്ത്യന്‍ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറിലെ കാശ്മീര്‍ ഹാത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കൈത്തറി കരകൗശല പ്രദര്‍ശന മേള ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഒമര്‍ അബ്ദുള്ള.

ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഘാടകര്‍ തയ്യാറാക്കിവെച്ചിരിക്കുന്ന റിബ്ബണിന് ഇന്ത്യന്‍ പതാകയുടെ നിറമാണെന്ന കാര്യം ഒമര്‍ അബ്ദുള്ളയുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ ആ റിബ്ബണ്‍ മുറിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇരു ഭാഗത്ത് നിന്നും റിബ്ബണ്‍ അഴിച്ചെടുത്ത് മാറ്റിയ ശേഷം അദ്ദേഹം അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിബ്ബണ്‍ മുറിച്ചില്ലെങ്കിലും കശ്മീര്‍ ഹാത്തിലെ മറ്റു പരിപാടികളൊക്കെ നിശ്ചയിച്ച പ്രകാരം നടന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ഒമര്‍ അബ്ദുള്ളയുടെ നടപടിയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നത്.