ഗോവയിൽ ഓലയ്ക്കും ഊബറിനും വിലക്ക്
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരദേശ മേഖലയിലെ എം എൽ എമാർ, ലോക്കൽ ടാക്സി ഓപ്പറേറ്റർമാർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിർണായകമായ ഈ തീരുമാനം.
Jun 20, 2025, 16:13 IST
ഓല, ഊബർ എന്ന് തുടങ്ങിയ കാബുകൾ ഇനിമുതൽ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.
ഗോവയിൽ ഓലയ്ക്കും ഊബറിനും വിലക്ക് ഏർപ്പെടുത്തി.ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരദേശ മേഖലയിലെ എം എൽ എമാർ, ലോക്കൽ ടാക്സി ഓപ്പറേറ്റർമാർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിർണായകമായ ഈ തീരുമാനം.
ഓല, ഊബർ എന്ന് തുടങ്ങിയ കാബുകൾ ഇനിമുതൽ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.മാർഗനിർദ്ദേശങ്ങൾ ഒരു കരട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ തീരുമാനങ്ങളും ലോക്കൽ ടാക്സി യൂണിയൻസ്, ഹോട്ടലുകാർ, പൊതുജന പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ടാക്സി പ്രവർത്തനങ്ങൾക്കായി ന്യായവും സുതാര്യവുമായ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു