58 കോടിയിലധികം മുടക്കി നവീകരിച്ച ഔദ്യോഗിക ബംഗ്ലാവ് ;  20 രൂപ ടിക്കറ്റില്‍ വിവാദ ശീഷ് മഹല്‍ ആളുകള്‍ക്ക് കാണാനാവും ; കെജ്രിവാളിന് തിരിച്ചടിയായി ആര്‍ഭാടം തുറന്നുകാണിക്കാന്‍ പുതിയ നീക്കവുമായി ബിജെപി

ആഡംബര വസതിയും കാറുകളും ഉപയോഗിക്കില്ലെന്ന് കെജ്രിവാള്‍ നേരത്തെ പ്രസംഗിച്ചതും ശീഷ് മഹലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

12 ലക്ഷം രൂപയുടെ കര്‍ട്ടന്‍, 13 ലക്ഷം രൂപയുടെ മേശ, 6 ലക്ഷം മുടക്കിയ കക്കൂസും കുളിമുറിയും. ജിം മുതല്‍ മുടിവെട്ടാനും മസാജിങിനും വരെ പ്രത്യേകം മുറികള്‍. ശീഷ് മഹലിലെ കാഴ്ചകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.

 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രിയായിരിക്കേ അരവി?ന്ദ് കെജ്രിവാള്‍ മോടിപിടിപ്പിച്ച ആഢംബര വസതി പൊതുജനങ്ങള്‍ക്കായി അടുത്തമാസം ദില്ലി സര്‍ക്കാര്‍ തുറന്നുനല്‍കും. 20 രൂപ ടിക്കറ്റെടുത്താണ് വിവാദ ശീഷ് മഹല്‍ ആളുകള്‍ക്ക് കാണാനാവുക. ആംആദ്മി പാര്‍ട്ടി നടപടിയോട് പ്രതികരിച്ചിട്ടില്ല.


12 ലക്ഷം രൂപയുടെ കര്‍ട്ടന്‍, 13 ലക്ഷം രൂപയുടെ മേശ, 6 ലക്ഷം മുടക്കിയ കക്കൂസും കുളിമുറിയും. ജിം മുതല്‍ മുടിവെട്ടാനും മസാജിങിനും വരെ പ്രത്യേകം മുറികള്‍. ശീഷ് മഹലിലെ കാഴ്ചകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. 2015 മുതല്‍ 2024 വരെ ദില്ലി മുഖ്യമന്ത്രിയായിരിക്കേ കെജ്രിവാള്‍ താമസിച്ച സിവില്‍ ലൈന്‍സിലെ ഔദ്യോഗിക ബംഗ്ലാവാണ് പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ പോകുന്നത്. ബംഗ്ലാവ് നവീകരിക്കാന്‍ ഖജനാവില്‍നിന്നും ആകെ 58 കോടിയിലധികം മുടക്കിയെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഓരോന്നിനും മേല്‍ ചിലവാക്കിയ തുകയും എഴുതിവച്ചിട്ടുണ്ട്. ദില്ലി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബംഗ്ലാവില്‍ ഓണ്‍ലൈനായി 20 രൂപ ടിക്കറ്റെടുത്ത് ആര്‍ക്കും കാണാം. ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായാണ് മാധ്യമങ്ങള്‍ക്കൊപ്പം മന്ത്രി പര്‍വേഷ് വര്‍മ ഇന്ന് ഹോം ടൂര്‍ നടത്തിയത്. ആഡംബര വസതിയും കാറുകളും ഉപയോഗിക്കില്ലെന്ന് കെജ്രിവാള്‍ നേരത്തെ പ്രസംഗിച്ചതും ശീഷ് മഹലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന കെജ്രിവാളോ ആംആദ്മി പാര്‍ട്ടിയോ നടപടിയോട് പ്രതികരിച്ചിട്ടില്ല.