ഒഡീഷ അധ്യാപക യോഗ്യതാ പരീക്ഷാഫലം പുറത്ത്

ഒഡീഷ സെക്കൻഡറി സ്കൂൾ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026 പരീക്ഷാഫലം ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ, ഒഡീഷ പ്രസിദ്ധീകരിച്ചു. പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 44,298 ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്. 79.15 ശതമാനമാണ് വിജയശതമാനം. 2026 സെപ്റ്റംബർ 30-നായിരുന്നു പരീക്ഷ നടന്നത്.

ഉദ്യോഗാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bseodisha.ac.in സന്ദർശിച്ച് ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് നവംബർ 25 രാവിലെ 10 മണി മുതൽ ഡിജിറ്റൈസ് ചെയ്ത OSSTET 2026 സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഇതിനായി നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്.

OSSTET 2026 ഫലം: പരിശോധിക്കാനുള്ള ഘട്ടങ്ങൾ

ഔദ്യോഗിക വെബ്‌സൈറ്റായ bseodisha.ac.in- ലേക്ക് പോകുക.

ഹോംപേജിൽ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ വിഭാഗം കണ്ടെത്തുക.

ഈ വിഭാഗത്തിന് കീഴിൽ OSSTET ഫലം 2026 ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്കുചെയ്യുക.

ലിങ്ക് ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ സ്‌ക്രീനിൽ ഒരു പുതിയ ലോഗിൻ പേജ് ദൃശ്യമാകും.

 ഫലം ആക്‌സസ് ചെയ്യാൻ റോൾ നമ്പറും ജനനത്തീയതിയും നൽകുക. 

മർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക. 

ഫലം ഡൗൺലോഡ് ചെയ്‌ത് ഭാവി രേഖകൾക്കായി സംരക്ഷിക്കുക.