അശ്ലീല ഉള്ളടക്കത്തിനെതിരെ  മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം നോട്ടീസയച്ചു

അശ്ലീല ഉള്ളടക്കം നീക്കണമെന്നാവശ്യപ്പെട്ട്  മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് വാർത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്.
 

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നീക്കണമെന്നാവശ്യപ്പെട്ട്  മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് വാർത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങൾ കമ്പനി നീക്കംചെയ്തു.

നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാത്തിലായിരുന്നു നടപടി. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.