മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു
മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പൊലീസ്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇന്ദോർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന ഒഡിഷയിൽനിന്നുള്ള വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അവധിക്കായി വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനികൾ.
ന്യൂഡൽഹി : മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പൊലീസ്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇന്ദോർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന ഒഡിഷയിൽനിന്നുള്ള വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അവധിക്കായി വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനികൾ.
സ്റ്റേഷനിനെത്തിയ ഉടനെ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകളുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. ഇന്ദോർ രൂപത ബിഷപ് തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ സംഘത്തെ വിട്ടയച്ചു. ഇവർക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിൻ നഷ്ടമായി. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുകയാണെന്നും വൈകി നിരപരാധിത്വം തെളിയിക്കപ്പെടുമെങ്കിലും മാനസിക വിഷമവും സമയനഷ്ടവും പരിഹരിക്കാനാവില്ലെന്നും ബിഷപ് തോമസ് മാത്യു പ്രതികരിച്ചു.