രാഷ്ട്രീയ പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാകില്ല; കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും എതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒന്നും നേടാനാകില്ലെന്നും നേതാക്കൾ ജനക്ഷേമ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടർപട്ടികയിലെ ക്രമക്കേടുകളും 'വോട്ട് കവർച്ച'യും ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (AAP) അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഔട്ടർ ഡൽഹിയിൽ 8,941 കോടി രൂപ ചെലവിലുള്ള ഡൽഹി ജൽ ബോർഡ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒന്നും നേടാനാകില്ലെന്നും നേതാക്കൾ ജനക്ഷേമ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടർപട്ടികയിലെ ക്രമക്കേടുകളും 'വോട്ട് കവർച്ച'യും ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (AAP) അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഔട്ടർ ഡൽഹിയിൽ 8,941 കോടി രൂപ ചെലവിലുള്ള ഡൽഹി ജൽ ബോർഡ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണമെന്നും, അല്ലാത്തപക്ഷം പ്രതിപക്ഷ പാർട്ടികൾ അവശേഷിക്കുന്ന ഇടങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി വിജയിക്കുമ്പോഴെല്ലാം 'വോട്ട് കവർച്ച'യെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷം, അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ വ്യാജ വോട്ടുകൾ സംരക്ഷിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഹിമാചൽ പ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പ്രതിപക്ഷം വിജയിച്ചപ്പോൾ ഇതേ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ബിജെപിയുടെ വികസന രാഷ്ട്രീയത്തിന് മുന്നിൽ പ്രതിപക്ഷത്തിന്റെ ദുഷ്ചൂഷണങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.