'പറഞ്ഞതനുസരിച്ചില്ല'; 3 വയസ്സുകാരന്റെ കൈകള്‍ ഷീറ്റുവെച്ച് കൂട്ടിക്കെട്ടി അധ്യാപിക
തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ സ്ക്കൂളില്‍ പ്രീ കെജി വിദ്യാര്‍ത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകള്‍ ഷീറ്റില്‍ പൊതിഞ്ഞ് കൂട്ടിക്കെട്ടിയതായി പരാതി. തിരുത്തുറൈപ്പൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.
കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചെന്നൈ: തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ സ്ക്കൂളില്‍ പ്രീ കെജി വിദ്യാര്‍ത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകള്‍ ഷീറ്റില്‍ പൊതിഞ്ഞ് കൂട്ടിക്കെട്ടിയതായി പരാതി. തിരുത്തുറൈപ്പൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.സംഭവത്തില്‍ അധ്യാപികയ്ക്കും വനിതാ അറ്റന്‍ഡര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൈകള്‍ കെട്ടിയ നിലയില്‍ കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കുന്നതും കെട്ടഴിക്കാന്‍ കയര്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുട്ടി കരയുന്നതും കാണാം. ക്ലാസ് മുറിയില്‍ മറ്റ് കുട്ടികളും ഒരു അധ്യാപികയും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടര്‍ന്ന് പിതാവ് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം തിരുത്തുറൈപ്പൂണ്ടി പൊലീസില്‍ പരാതി നല്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ അധ്യാപികയെയും വനിതാ അറ്റന്‍ഡറെയും സ്കൂള്‍ മാനേജ്മെന്റ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.