വടക്കേ ഇന്ത്യയിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

 

ഡൽഹി : ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മൂടൽമഞ്ഞ് ശക്തമാകുന്നതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാഴ്ചപരിധി കുറയുന്നത് വാഹനാപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതിനാൽ യാത്രക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.

കിഴക്കൻ രാജസ്ഥാനിൽ നാളെയുവരെ ശീതതരംഗ സാഹചര്യങ്ങൾ ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.