ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ വയ്ക്കരുത്, അവരുടെ പോരാട്ടം കസേരയ്ക്ക് വേണ്ടി; വിമര്‍ശിച്ച് ബിജെപി
ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ വയ്ക്കരുത്, അവരുടെ പോരാട്ടം കസേരയ്ക്ക് വേണ്ടി; വിമര്‍ശിച്ച് ബിജെപി
കര്‍ണാടകയില്‍ അധികാര തര്‍ക്കം തുടരുകയാണ്.
May 12, 2026, 08:31 IST
വിഭാഗീയതയും ഉള്‍പ്പോരും അധികാര പോരാട്ടങ്ങളും തുടരുകയാണ്.
കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വിമര്‍ശനം തുടര്‍ന്ന് ബിജെപി. വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വട്ടം കറങ്ങുന്നുവെന്ന് ബിജെപി ഐ ടി സെല്ലിന്റെ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞു.
വിഭാഗീയതയും ഉള്‍പ്പോരും അധികാര പോരാട്ടങ്ങളും തുടരുകയാണ്. ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ വയ്ക്കരുത്. കര്‍ണാടകയില്‍ അധികാര തര്‍ക്കം തുടരുകയാണ്. ഭരണം പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, പോരാട്ടം ഒരിക്കലും വികസനത്തെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ അല്ല. കോണ്‍ഗ്രസിലെ പോരാട്ടം കസേരയ്ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.