നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇന്ന് പടിയിറങ്ങും

നിതിഷ് ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെ ഡി യു നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷിന്റെ പകരക്കാരനായി ജെ ഡി യുവിനെ നയിക്കാനെത്തുക മകനായിരിക്കും.

 

സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിനാണ് വിരാമമാകുന്നത്. 

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗണ്‍സില്‍ അംഗത്വവും രാജിവെക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണ മുഖ്യമന്ത്രി കസേരയിലെത്തി വെറും നാല് മാസത്തിന് ശേഷമാണ് പടിയിറക്കം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിനാണ് വിരാമമാകുന്നത്. 

നിതിഷ് ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെ ഡി യു നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷിന്റെ പകരക്കാരനായി ജെ ഡി യുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകന്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെ ഡി യുവിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും ലഭിക്കും.