മുസ്‌ലിം സ്ത്രീയുടെ നിഖാബ് പിടിച്ചുവലിച്ച നിതീഷ് കുമാറിന്റെ നടപടി അപലപനീയം : സുപ്രിംകോടതി ബാർ അസോസിയേഷൻ
ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വനിതാ ഡോക്ടറുടെ നിഖാബ് പിടിച്ചുവലിച്ച ബിഹാർ മുഖ്യമന്ത്രിയുടെ നടപടിയെ അപലപിച്ച് സുപ്രിംകോടതി ബാർ അസോസിയേഷൻ. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന വ്യക്തി സ്ത്രീകളുടെ അന്തസ് ഹനിച്ചത് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്ന് പ്രസ്താവന പറയുന്നു.
Dec 25, 2025, 19:32 IST

തുടർന്ന് വനിതാ ഡോക്ടറെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ കേന്ദ്രമന്ത്രി ഗിരിരാജ് സിങിൽ നിന്നും ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദിൽ നിന്നുമുണ്ടായി. ഇതെല്ലാം ഭരണഘടനയുടെ ലംഘനമാണെന്ന് ബാർ അസോസിയേഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.