കേരളത്തിന് നല്‍കിയ കോടികളുടെ കണക്കുകള്‍ രാജ്യസഭയില്‍ നിരത്തി നിര്‍മ്മല സീതാരാമന്‍

 
nirmala budget

ഡല്‍ഹി : കേരളത്തിന് നല്‍കിയ കോടികളുടെ കണക്കുകള്‍ രാജ്യസഭയില്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതല്‍ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു. യുപിഎയുടെ 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കിട്ടിയത് 46,300 കോടി രൂപയായിരുന്നു. 239% വര്‍ധന.

2014-24 കാലയളവില്‍ ഗ്രാന്‍ഡായി 1.56 ലക്ഷം കോടി നല്‍കി. യു പി എ കാലത്ത് 2004 മുതല്‍ 2014 കിട്ടിയത് 25,630 കോടി രൂപ. കൊവിഡ് കാലത്ത് പലിശരഹിത വായ്പയായി 2,715 കോടി കേരളത്തിന് നല്‍കി. 50 വര്‍ഷത്തേക്കാണ് നല്‍കിയത്. മോദിയുടെ കാലത്തേത് പോലെ കേരളത്തിന് ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അവകാശപ്പെട്ടു.